Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alumni

Middle East and Gulf

എ​സ്ബി - അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം "ഓ​ർ​മ​പ്പൂ​ക്ക​ളം' അ​ജ്മാ​നി​ൽ ഞാ​യ​റാ​ഴ്ച

ദു​ബാ​യി: എ​സ്ബി കോ​ള​ജ് - അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലു​മ്നി യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണം "ഓ​ർ​മ​പ്പൂ​ക്ക​ളം 2026' എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കും. സെ​പ്റ്റം​ബ​ർ 20ന് ​അ​ജ്മാ​നി​ലെ ഉ​മ്മു​ൽ മു​അ​മീ​ൻ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ ഓ​ണാ​ഘോ​ഷം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.​

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​ൺ ജോ​സ​ഫ് എ​ടാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ട​ൻ കൈ​ലാ​ഷ്, മ​ഞ്ജു തോം​സ​ൺ, ജോ​സ​ഫ് ക​ള​ത്തി​ൽ, ഗീ​തി സോ​ബി​ൻ, ജൂ​ലി പോ​ൾ, ഡോ. ​ലി​ൻ​ഡ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

നേ​പ്പാ​ളി​ലെ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത അ​ലു​മ്നി അം​ഗം ഡോ. ​ആ​ന്‍റ​ണി തോ​മ​സി​നെ ചാ​പ്റ്റ​ർ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​യ ജോ ​കാ​വാ​ല​വും ബി​ജു ഡൊ​മി​നി​ക്കും ചേ​ർ​ന്ന് ആ​ദ​രി​ക്കും.

ഓ​ണ​സ​ദ്യ, ശി​ങ്കാ​രി മേ​ളം, ഗാ​ന​മേ​ള കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും.

Kerala

എ​സ്ബി കോ​ള​ജ് ശ​താ​ബ്ദി; പൂ​​​​​ര്‍വ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോടെ നി​​​​​ര​​​​​വ​​​​​ധി അ​​​​​ന്ത​​​​​ര്‍വൈ​​​​​ജ്ഞാ​​​​​നി​​​​​ക പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: യു​​​​​ജി​​​​​സി വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന അ​​​​​ന്ത​​​​​ര്‍വൈ​​​​​ജ്ഞാ​​​​​നി​​​​​ക പ​​​​​ഠ​​​​​ന​​​​​രീ​​​​​തി​​​​​ക​​​​​ള്‍ വ​​​​​ര്‍ഷ​​​​​ങ്ങ​​​​​ള്‍ക്കു മു​​​​​മ്പേ ആ​​​​​രം​​​​​ഭി​​​​​ച്ച ച​​​​​രി​​​​​ത്ര​​​​​വുമാ​​​​​യി ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജ്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​ക​​​​​ള്‍ക്കും വി​​​​​പു​​​​​ല​​​​​മാ​​​​​യ ലൈ​​​​​ബ്ര​​​​​റി​​​​​ക്കും പു​​​​​റ​​​​​മേ, വി​​​​​ജ്ഞാ​​​​​ന വ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നാ​​​​​യി നി​​​​​ര​​​​​വ​​​​​ധി പ്ര​​​​​ത്യേ​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും കോ​​​​​ള​​​​​ജ് ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​നൊ​​​​​പ്പം പൂ​​​​​ര്‍വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളും അ​​​​​ഭ്യു​​​​​ദ​​​​​യ​​​​​കാം​​​​​ക്ഷി​​​​​ക​​​​​ളും ന​​​​​ല്‍കു​​​​​ന്ന നി​​​​​ര്‍ലോ​​​​​ഭ​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ​​​​​യാ​​​​​ണ് ഈ ​​​​​അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക മു​​​​​ന്നേ​​​​​റ്റ​​​​​ങ്ങ​​​​​ള്‍ക്ക് ക​​​​​രു​​​​​ത്തു​​​​​പ​​​​​ക​​​​​രു​​​​​ന്ന​​​​​ത്.

കോ​​​​​ള​​​​​ജി​​​​​ലെ മ​​​​​ല​​​​​യാ​​​​​ള വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് കീ​​​​​ഴി​​​​​ലു​​​​​ള്ള അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്രം ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള മി​​​​​ക​​​​​ച്ചൊ​​​​​രു ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത എ​​​​​ച്ച്‌​​​​​ഐ​​​​​വി സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഡോ. ​​​​​ജോ​​​​​ഷി ജോ​​​​​ണ്‍ ത​​​​​ന്‍റെ പി​​​​​താ​​​​​വും കോ​​​​​ള​​​​​ജി​​​​​ലെ പൂ​​​​​ര്‍വാ​​​​​ധ്യാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്ന പ്ര​​​​​ഫ. ഉ​​​​​ല​​​​​ഹ​​​​​ന്ന​​​​​ന്‍ മാ​​​​​പ്പി​​​​​ള​​​​​യു​​​​​ടെ സ്മ​​​​​ര​​​​​ണാ​​​​​ര്‍ഥം പ​​​​​ണി​​​​​ക​​​​​ഴി​​​​​പ്പി​​​​​ച്ച ഈ ​​​​​കേ​​​​​ന്ദ്രം മൂ​​​​​ന്ന് നി​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. കോ​​​​​ണ്‍ഫ​​​​​റ​​​​​ന്‍സ് ഹാ​​​​​ള്‍, മി​​​​​നി തി​​​​​യ​​​​​റ്റ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​യ്‌​​​​​ക്കൊ​​​​​പ്പം 1539ല്‍ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ദ് ​​​​​ഗ്രേ​​​​​യി​​​​​റ്റ് ബൈ​​​​​ബി​​​​​ള്‍ പാ​​​​​ര​​​​​ഡൈ​​​​​സ് ലോ​​​​​സ്റ്റ്, ജോ​​​​​ണ്‍സ​​​​​ണ്‍സ് ഡി​​​​​ക്‌​​​​ഷ​​​​​ണ​​​​​റി എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ആ​​​​​ദ്യ​​​​​പ​​​​​തി​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ റെ​​​​​പ്ലി​​​​​ക്ക​​​​​ക​​​​​ളും ഷേ​​​​​ക്‌​​​​​സ്പി​​​​​യ​​​​​ര്‍ കൃ​​​​​തി​​​​​ക​​​​​ളു​​​​​ടെ മി​​​​​നി​​​​​യേ​​​​​ച്ച​​​​​ര്‍ പ​​​​​തി​​​​​പ്പു​​​​​ക​​​​​ളും ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ന്ന അ​​​​​പൂ​​​​​ര്‍വ ഗ്ര​​​​​ന്ഥ​​​​​ശേ​​​​​ഖ​​​​​രം ഈ ​​​​​സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യാ​​​​​ണ്. ഫാ.​ ​​​​ഡോ. ജോ​​​​​സ് ജോ​​​​​ര്‍ജാ​​​​​ണ് നി​​​​​ല​​​​​വി​​​​​ല്‍ ഈ ​​​​​സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍.

» ആ​​​​​ദ്യ കാ​​​​​മ്പ​​​​​സ് ചാ​​​​​ന​​​​​ല്‍ ബ​​​​​ര്‍ക്ക്മാ​​​​​ന്‍സ് ടി​​​​​വി

മാ​​​​​ധ്യ​​​​​മ​​​​​രം​​​​​ഗ​​​​​ത്തും മി​​​​​ക​​​​​ച്ച സ്വാ​​​​​ധീ​​​​​നം ചെ​​​​​ലു​​​​​ത്തു​​​​​ന്ന കോ​​​​​ള​​​​​ജി​​​​​ല്‍ 1964-71 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ പൂ​​​​​ര്‍വ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി ജോ​​​​​ണ്‍ പ​​​​​ട​​​​​ലു​​​​​ങ്ക​​​​​ല്‍ ചാ​​​​​ക്കോ​​​​​യും ഭാ​​​​​ര്യ ലി​​​​​സി​​​​​യും ചേ​​​​​ര്‍ന്നു​​​​​ന​​​​​ല്‍കി​​​​​യ അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക സ്റ്റു​​​​​ഡി​​​​​യോ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​ദ്യ​​​​​ത്തെ കാ​​​​​മ്പ​​​​​സ് ചാ​​​​​ന​​​​​ലാ​​​​​യ ബി​​​​​ടി​​​​​വി വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. 2025ല്‍ ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ ബ​​​​​ര്‍ക്ക്മാ​​​​​ന്‍സ് സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ഗ്ലോ​​​​​ബ​​​​​ല്‍ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് എ​​​​​ക്‌​​​​​സ​​​​​ല​​​​​ന്‍സ് രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി കോ​​​​​ള​​​​​ജി​​​​​നെ ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​​​​ണ്ണി​​​​​യാ​​​​​യി വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു.

ജ​​​​​പ്പാ​​​​​നി​​​​​ലെ സോ​​​​​ഫി​​​​​യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യു​​​​​മാ​​​​​യി ചേ​​​​​ര്‍ന്ന് നി​​​​​ര​​​​​വ​​​​​ധി പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ള്‍ ഇ​​​​​തി​​​​​ന​​​​​കം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ഈ ​​​​​കേ​​​​​ന്ദ്രം, വി​​​​​ദേ​​​​​ശ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്ക് എ​​​​​സ്ബി​​​​​യി​​​​​ല്‍ പ​​​​​ഠി​​​​​ക്കാ​​​​​നും ഇ​​​​​വി​​​​​ട​​​​​ത്തെ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്ക് വി​​​​​ദേ​​​​​ശ സ​​​​​ര്‍വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ള്‍ സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കാ​​​​​നും അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ക്കു​​​​​ന്നു.

» ജോ​​​​​ര്‍ജ് പ​​​​​ട​​​​​നി​​​​​ലം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ഡി​​​​​സെ​​​​​ബി​​​​​ലി​​​​​റ്റി സ്റ്റ​​​​​ഡീ​​​​​സ്

സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യു​​​​​ള്ള ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി ഡോ. ​​​​​ജോ​​​​​ര്‍ജ് പ​​​​​ട​​​​​നി​​​​​ല​​​​​ത്തി​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ജോ​​​​​ര്‍ജ് പ​​​​​ട​​​​​നി​​​​​ലം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ഡി​​​​​സെ​​​​​ബി​​​​​ലി​​​​​റ്റി സ്റ്റ​​​​​ഡീ​​​​​സ് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ള്‍, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സം എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ ഊ​​​​​ന്നി​​​​​യ പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ കാ​​​​​ഴ്ച​​​​​വ​​​​​യ്ക്കു​​​​​ന്ന ഈ ​​​​​കേ​​​​​ന്ദ്രം സ​​​​​ര്‍ക്കാ​​​​​ര്‍ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​ര്‍ക്കാ​​​​​യി വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്നു. കെ​​​​​മി​​​​​സ്ട്രി വി​​​​​ഭാ​​​​​ഗം ഡീ​​​​​ന്‍ ഡോ. ​​​​​ര​​​​​ഞ്ജി​​​​​ത്ത് തോ​​​​​മ​​​​​സാ​​​​​ണ് ഈ ​​​​​ര​​​​​ണ്ട് കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന​​​​​ത്.
കു​​​​​ട്ട​​​​​നാ​​​​​ട​​​​​ന്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ​​​​​രി​​​​​സ്ഥി​​​​​തി​-​​​​​കാ​​​​​ര്‍ഷി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ള്‍ക്ക് ശാ​​​​​സ്ത്രീ​​​​​യ പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​നാ​​​​​യി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ കു​​​​​ട്ട​​​​​നാ​​​​​ട് സ്റ്റ​​​​​ഡി ആ​​​​​ന്‍ഡ് റി​​​​​സ​​​​​ര്‍ച്ച് എ​​​​​ന്ന കേ​​​​​ന്ദ്ര​​​​​വും പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. പ്ര​​​​​മു​​​​​ഖ ക​​​​​ര്‍ഷ​​​​​ക​​​​​ന്‍ ജോ​​​​​സ് ജോ​​​​​ണ്‍ വേ​​​​​ങ്ങ​​​​​ത്ര​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ നെ​​​​​ല്‍കൃ​​​​​ഷി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ളും സെ​​​​​മി​​​​​നാ​​​​​റു​​​​​ക​​​​​ളും ഇ​​​​​വി​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്നു.

» സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ത​​​​​ച്ച​​​​​ങ്ക​​​​​രി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍

മ​​​​​നു​​​​​ഷ്യ-​​​​​വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ഘ​​​​​ര്‍ഷ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​ഠി​​​​​ക്കാ​​​​​നും പ​​​​​രി​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​മാ​​​​​യി ടി.​​​​​സി. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ത​​​​​ച്ച​​​​​ങ്ക​​​​​രി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍ എ​​​​​ന്ന കേ​​​​​ന്ദ്രം വ​​​​​നം​​​​​വ​​​​​കു​​​​​പ്പു​​​​​മാ​​​​​യി ചേ​​​​​ര്‍ന്ന് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു. പ്ര​​​​​ഫ. ചെ​​​​​റി​​​​​യാ​​​​​ന്‍ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ത​​​​​ച്ച​​​​​ങ്ക​​​​​രി​​​​​യാ​​​​​ണ് ഇ​​​​​തി​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം ന​​​​​ല്‍കു​​​​​ന്ന​​​​​ത്. കു​​​​​ട്ട​​​​​നാ​​​​​ട് സ്റ്റ​​​​​ഡി സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ​​​​​യും വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ​​​​​യും പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഡോ. ​​​​​റൂ​​​​​ബി​​​​​ന്‍ ഫി​​​​​ലി​​​​​പ്പാ​​​​​ണ്.

» ഡോ. ​​​​​കെ.​​​​​എം. ഏ​​​​​ബ്ര​​​​​ഹാം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ എ​​​​​ന​​​​​ര്‍ജി ആ​​​​​ന്‍ഡ് എ​​​​​ന്‍വ​​​​​യ​​​​​ണ്‍മെ​​​​​ന്‍റ്

ഈ ​​​​​മി​​​​​ക​​​​​വി​​​​​ന്‍റെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് ഏ​​​​​റ്റ​​​​​വും പു​​​​​തു​​​​​താ​​​​​യി ചേ​​​​​ര്‍ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഡോ.​ ​​​​കെ.​​​​​എം. ഏ​​​​​ബ്ര​​​​​ഹാം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ എ​​​​​ന​​​​​ര്‍ജി ആ​​​​​ന്‍ഡ് എ​​​​​ന്‍വ​​​​​യ​​​​​ണ്‍മെ​​​​​ന്‍റ് എ​​​​​ന്ന അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​മാ​​​​​ണ്. കോ​​​​​ള​​​​​ജ് ശ​​​​​താ​​​​​ബ്ദി​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഈ ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി സി.​​​​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ നി​​​​​ര്‍വ​​​​​ഹി​​​​​ക്കും.

ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത ലി​​​​​ഥി​​​​​യം ബാ​​​​​റ്റ​​​​​റി ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നും പൂ​​​​​ര്‍വ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി​​​​​യു​​​​​മാ​​​​​യ ഡോ. ​​​​​കെ.​​​​​എം. ​​​​ഏ​​​​​ബ്ര​​​​​ഹാം ഒ​​​​​ന്ന​​​​​ര​​​​​ക്കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​നാ​​​​​യി ന​​​​​ല്‍കു​​​​​ന്ന​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​സൂ​​​​​ച​​​​​ക​​​​​മാ​​​​​യാ​​​​​ണ് ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന് ഈ ​​​​​പേ​​​​​ര് ന​​​​​ല്‍കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഊ​​​​​ര്‍ജം, പ​​​​​രി​​​​​സ്ഥി​​​​​തി, ഹ​​​​​രി​​​​​ത ര​​​​​സ​​​​​ത​​​​​ന്ത്രം തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ നൂ​​​​​ത​​​​​ന ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി എ​​​​​ഫ്ടി ഇ​​​​​ന്‍ഫ്രാ​​​​​റെ​​​​​ഡ് സ്‌​​​​​പെ​​​​​ക്‌​​​​​ട്രോ​​​​​മീ​​​​​റ്റ​​​​​ര്‍, ഫ്‌​​​​​ളൂ​​​​​റ​​​​​സ​​​​​ന്‍സ് സ്‌​​​​​പെ​​​​​ക്‌​​​​​ട്രോമീ​​​​​റ്റ​​​​​ര്‍ തു​​​​​ട​​​​​ങ്ങി കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് രൂ​​​​​പ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ ഇ​​​​​വി​​​​​ടെ സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ക്കും. ഡോ. ​​​​​ടോം​​​​​ലാ​​​​​ല്‍ ജോ​​​​​സാ​​​​​ണ് സെ​​​​​ന്‍റ​​​​​ര്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍.

District News

പൂ​ർ​വ​വി​ദ്യാ​ർ​ഥി, പൂ​ർ​വ​അ​ധ്യാ​പ​ക-​ അ​ന​ധ്യാ​പ​ക സം​ഗ​മം പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ

പെ​രി​ങ്ങു​ളം : പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ലെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി, പൂ​ർ​വ​അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സം​ഗ​മ​വും ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ്ജ് മ​ടു​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി ജ്യോ​തി​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ൻ​സി​സ് സ്ക​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു

National

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി ക്രി​സ്മ​സ് ആ​ഘോ​ഷ​വും കേ​ന്ദ്ര സെ​ക്ര​ട്ട​റി സി​ബി​ക്ക് സ്വീ​ക​ര​ണ​വും

ന്യൂ​ഡ​ൽ​ഹി: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി(​വെ​സ്റ്റ്) യാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി സി​ബി ജോ​ർ​ജി​ന് സ്വീ​ക​ര​ണ​വും ബു​ധ​നാ​ഴ്ച ന​ട​ക്കും.

കേ​ര​ള ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് കേ​ന്ദ്ര​മ​ന്ത്രി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡ​ൽ​ഹി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ സി​ബി ജോ​ർ​ജി​നെ മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​ഫ. കെ.​വി. തോ​മ​സ്, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ്, എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ആ​ന്‍റോ ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ അം​ബാ​സ​ഡ​ർ​മാ​രാ​യ കെ.​പി. ഫാ​ബി​യ​ൻ, വേ​ണു രാ​ജാ​മ​ണി, സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ൽ, ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​തീ​ഷ് ന​ന്പൂ​തി​രി​പ്പാ​ട്, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​ലു​മ്നി സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ർ​ജ് കു​രു​വി​ള ന​ന്ദി​യും പ​റ​യും. ഡ​ൽ​ഹി ഷ​ഹീ​ബാ​ബാ​ദ് സെ​ന്‍റ് ജൂ​ഡ് പ​ള്ളി യു​വ​സം​ഘം ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

Latest News

Corehub Up